അമൃദില്‍ നടക്കുന്ന പി എസ് സി, എല്‍.ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് മത്സര പരീക്ഷാ പരിശീലനത്തില്‍ പരിശീലനാര്‍ത്ഥികളുടെ ഒഴിവിലേക്ക് പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വൈത്തിരി 15, മാനന്തവാടി 24, ബത്തേരി 27 എന്നിങ്ങനെയാണ് താലൂക്ക് തല ഒഴിവുകള്‍. അപേക്ഷകര്‍ അതാത് താലൂക്ക് പരിധിയിലെ താമസക്കാരായിരിക്കണം. യോഗ്യത എസ്.എസ്.എല്‍.സി, പ്രായപരിധി 18 നും 40 ഇടയില്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 5 ന് വൈകീട്ട് 4നകം അമൃദില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 202195.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്