എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നടത്തുന്ന നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പും ഔട്ട്‌റിച്ച് പ്രോഗ്രാമും ഡിസംബര്‍ 27ന് രാവിലെ 9 ന് ബത്തേരി ഐസക്് ഹോട്ടല്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക്് https://qr.page/g/4AT1oLpz25k വഴിയോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.