ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ പഞ്ചായത്തിൻ്റെ വിവിധ ഡിവിഷനുകളിലേക്ക് 23 പേരാണ് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് പത്രിക സമർപ്പിച്ചത്. നവംബർ 21 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22 ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 24 ആണ്.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ







