കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 18 മുതല്‍ 54 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് അംഗത്വം എടുക്കുന്നതിനും അംശാദായം അടയ്ക്കുന്നതിനുമായ് ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജ് സിറ്റിംഗ് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 28 ന് രാവിലെ 10.00 മുതല്‍ നടക്കും. അംഗത്വം സ്വീകരിക്കുന്നതിന് ആധാര്‍ കാര്‍ഡ്, ബാങ്ക പാസ്സ് ബുക്ക് ഇവയുടെ പകര്‍പ്പുകള്‍, വയസ്സ് തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ എന്നിവ കൊണ്ടുവരണം.

ദര്‍ഘാസ് ക്ഷണിച്ചു.
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്