മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പൊതുജന പങ്കാളിതത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ സ്‌നേഹാരാമങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ കടവില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഷൈജു പഞ്ഞിതോപ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷ ജിസ്റ മുനീര്‍, പി.എസ് കലേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷോബി, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍. എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







