കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 18 മുതല്‍ 54 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് അംഗത്വം എടുക്കുന്നതിനും അംശാദായം അടയ്ക്കുന്നതിനുമായ് ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജ് സിറ്റിംഗ് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 28 ന് രാവിലെ 10.00 മുതല്‍ നടക്കും. അംഗത്വം സ്വീകരിക്കുന്നതിന് ആധാര്‍ കാര്‍ഡ്, ബാങ്ക പാസ്സ് ബുക്ക് ഇവയുടെ പകര്‍പ്പുകള്‍, വയസ്സ് തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ എന്നിവ കൊണ്ടുവരണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്