വയനാട് ജില്ല ടൂറിസം വകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്ത അഭിമുഖ്യത്തില്‍ ടൂറിസം വോളണ്ടിയര്‍സിന് പരിശീലനം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ രേഷ്മ മാധവന്‍, അഡീഷണല്‍ സയറക്ടര്‍ അഞ്ജന എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ ടൂറിസം അസോസിയേഷനുകളുടെ പ്രതിനിധികളായ ഗോപവര്‍മ്മ, ടി.കെ സരീഷ് , ആര്‍ വേണു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.പിഹേമചന്ദ്രന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







