ശ്രേയസ് കാര്യമ്പാടി യൂണിറ്റ് ഡയറക്ടറായി ദീർഘകാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ജോർജ് പൊക്കത്തായിലിന്റെ നിര്യാണത്തിൽ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു.യൂണിറ്റ് ഡയറക്ടർ ഫാദർ മാത്യു പാലക്കപ്രായിൽ, ബത്തേരി മേഖലാ പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,
ടി.യൂ.പൗലോസ്, ലെയോണ,വിമല,പുഷ്പ എന്നിവർ അനുശോചന പ്രസംഗം നടത്തി.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.