അരപ്പറ്റ: സി.എസ്.ഐ മലബാർ മഹായിടവകയുടെ കീഴിലെ അരപ്പറ്റ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മേപ്പാടി ഇസാഫ് ബാങ്ക്i സോളാർ പാനൽ നിർമ്മിച്ചു നൽകി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് അബ്ദുൾലത്തീഫ് അധ്യക്ഷത വഹിച്ചു. സോളാർ പാനലിന്റെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ഇസാഫ് ബാങ്കിന്റെ ക്ലസ്റ്റർ ഹെഡ് പ്രഭു, ബ്രാഞ്ച് മാനേജർ രാജ് കോർപ്പറേറ്റ് മാനേജർ റവ.സുനിൽ പുതിയാട്ടിൽ അച്ചന് നൽകി നിർവഹിച്ചു. ചടങ്ങിൽ ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.റവ.പുതിയാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ
സുവർണ്ണലത ഗോഡ്ക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ജോർജ്, വാർഡ് മെമ്പർ ഡയാന മെച്ചാഡോ, മാനേജർ റവ.ചെറിയാൻ പാറയിൽ, സോഷ്യൽ ബോർഡ് ഡയറക്ടർ റവ.സിനോജ് മഞ്ഞുരാൻ, എജ്യുക്കേഷൻ മെമ്പർ ജേക്കബ് ടികെ, ആനീസ്, പിടിഎ പ്രസിഡന്റ് ബഷീർ, മദർ പി.ടി.എ.പ്രസിഡന്റ് സൈഫുന്നിസ, എക്സിക്യൂട്ടീവ് മെമ്പർ ഷിഹാബുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി എഡ്വാർഡ് പ്രശാന്ത്,അബ്‌ദുൾ ലത്തിഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ക്രിസ്തുമസ് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







