വയനാട് കാർണിവൽ ഫെസ്റ്റ് എംഎൽഎ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.

പനമരം : സാംസ്കാരിക വാണിജ്യ സാമൂഹിക വിനോദ വിദ്യാഭ്യാസ മേഖലകളെ കോർത്തിണക്കിക്കൊണ്ട് വയനാട് ചേബർ ഓഫ് കൊമേഴ്സും ഓർബിറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷനും ചേർന്ന് ഒരുക്കുന്ന ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വയനാട് കാർണിവൽ പനമരം മാജിക് വില്ലേജിൽ മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ വയനാട് ചേബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഓർഗാനിസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഫാദർ വർഗീസ് മറ്റവന , പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗഫൂർ കാട്ടി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചർ, മുൻ പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം, പനമരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ , പനമരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.ടി ഇസ്മായിൽ,ഓർഗാനിസിംഗ് കമ്മിറ്റി കോഡിനേറ്റർ ഈശോ എം ചെറിയാൻ, ഓർഗാനിസിംഗ് കമ്മിറ്റി കൺവീനർ ജേക്കബ്.സി വർക്കി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, ടി.എം ഉമ്മർ, സി.എം ശിവരാമൻ,ഷാജി ചെറിയാൻ സിനോ പാറക്കാല, കുനിയൻ അസീസ്, ആലി പനമരം തുടങ്ങിയവർ ആശംസകൾ നേർന്നു.

വനിതാ വടംവലി മത്സരം, വിവിധ ഓർഗസ്ട്രേകളുടെ 31 വരെ നീണ്ടുനിൽക്കുന്ന ഗാന സന്ധ്യകൾ, വിദ്യാഭ്യാസ സെമിനാറുകൾ, ഫാഷൻ ഷോ, മ്യൂസിക് ഫെസ്റ്റ് മത്സരങ്ങൾ, ഗോത്രകല സംഗമങ്ങൾ, മാധ്യമ സെമിനാറുകൾ, വനിത ദിനാഘോഷം, ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമം, ഫുഡ് ഫെസ്റ്റിവൽ, വിവിധതരത്തിലുള്ള വിനോദ ഉല്ലാസ പാർക്ക് തുടങ്ങിയവ ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന വയനാട് കാർണിവലിന്റെ സവിശേഷതകളാണ്.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.