നാഷണല്‍ ആയുഷ് മിഷന് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- യോഗ്യത : ബി എസ് സി/ ജനറല്‍ നഴ്സിംഗ്, കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 40 വയസ്. കൂടിക്കാഴ്ച ജനുവരി 5 ന് രാവിലെ 11 മണിക്ക്. യോഗ ഡെമോണ്‍സ്ട്രേറ്റര്‍- യോഗ്യത; ബി.എന്‍.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫില്‍(യോഗ)/കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ/ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി 50 വയസ്. കൂടിക്കാഴ്ച ജനുവരി 9 ന് രാവിലെ 11 മണിക്ക്. സാനിറ്റേഷന്‍ വര്‍ക്കര്‍- യോഗ്യത; എഴാം തരം പാസ്സ് , പ്രായ പരിധി 40 വയസ്സ് കൂടിക്കാഴ്ച ജനുവരി 16 ന് രാവിലെ 11 മണിക്ക്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 29 നകം തിരുവനന്തപുരം ആയുര്‍ദ കോളേജിന് സമീപം ആരോഗ്യ ഭവന് ബില്‍ഡിംഗ് അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് WWW.nam.kerala.gov.in സന്ദര്‍ശിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.