ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അമ്പലവയല്‍ പഞ്ചായത്ത് വനിതാ പ്രിന്റിംഗ്, ബൈന്റിംഗ് ആന്റ് പബ്ലിഷിംഗ് വ്യവസായ സഹകരണ സംഘം എല്‍ ടി ഡി നം. എസ്.ഐ.എന്‍ ഡി (വൈ) 71 പ്രവര്‍ത്തനം നിലച്ചതിനാല്‍ വ്യക്തികള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക്, സര്‍ക്കാരിലേയ്ക്ക് ബാധ്യതകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ അന്തിമ സമാപ്തീകരണ ഉത്തരവിനായി രജിസ്ട്രാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതിനായി സംഘത്തെ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. പരാതികള്‍ ലിക്വിഡേറ്ററായ സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍, വൈത്തിരി, മുട്ടില്‍ പി.ഒ, ജില്ലാ വ്യവസായ കേന്ദ്രം എന്ന വിലാസത്തില്‍ 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.