കല്‍പ്പറ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന പൈലറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്‌കില്‍ കോര്‍ഡിനേറ്റര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ്, ട്രെയ്‌നര്‍ (ഫുഡ് ആന്റ് ബീവറേജ് സര്‍വീസ് അസോസിയേറ്റ് ) ട്രെയ്‌നര്‍ (ഹൈഡ്രോപോണിക്‌സ് ടെക്‌നീഷ്യന്‍) തസ്തികകളില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 4 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :7510135485.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.