നാലാം മൈലിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് 2 പേർക്ക്പരിക്ക്. നാലാം മൈൽ ഹൈടെക് കുന്ന് പുത്തൻ പുരയിൽ മോളിക്കും മകൾ ജോമോൾക്കുമാണ് പരിക്കേറ്റത്. മുഖത്തിനും കൈക്കും പൊള്ളലേറ്റ ഇവരെ മാത്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.റഗുലേറ്ററിൽ ചോർച്ചയുണ്ടായതാണ് അപകടകാരണം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.