അമ്പലവയൽ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പലവയൽ ലൈബ്രറി പരിസരം ശുചീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജെസ്സി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.ശിവശങ്കരൻ, എൻ സി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. മാമുകൂട്ടി, മൊയ്തീൻ, മൂസ, സോമൻ, കുട്ടികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.