ശ്രേയസ് മലവയൽ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഴവില്ല് സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുജ സജീഷ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രവർത്തക വിനി ബാലൻ, യൂണിറ്റ് പ്രസിഡണ്ട് സുനീറ ഹാരിസ്,അഡ്വ: മത്തായി, ബേബി, സിബി കരിക്കേടം, രാജൻ തിരുമംഗലത്ത്,സ്മിത സതീഷ്, ജെസ്സി ബോസ്,ലിൻഡ ബോബൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും, അംഗങ്ങളെ ആദരിക്കലും നടത്തപ്പെട്ടു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.