പയ്യമ്പള്ളി : നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ ശ്രീജിത്ത് എസ്.ആർ, മികച്ച എൻഎസ്എസ് വൊളണ്ടിയർക്കുള്ള അവാർഡ് നേടിയ മുഹമ്മദ് ആസിഫ്, നൗഷാന ഷെറിൻ എന്നിവരെയും ആദരിച്ചു. പയ്യമ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ രാജു ജോസഫ്,ജോസഫ് വി. ജെ. ജെയിംസ് എൻ എസ് എന്നിവരെയും എൻഎസ്എസ് യൂണിറ്റ് ആദരിച്ചു .യാത്രയയപ്പ് സമ്മേളനത്തിൽ സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ബിന്ദു വി ജെ, വിശ്വനാഥൻ പിളള , മേരി ഡയാന എബ്രഹാം എന്നിവർക്കുള്ള മൊമെന്റോയും വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ഹയർ സെക്കൻഡറി വയനാട് ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ എൻഎസ്എസ് വയനാട് ജില്ലാ കോർഡിനേറ്റർ ശ്യാല്‍.കെ എസ് മുഖ്യാതിഥിയായിരുന്നു. ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ, സ്റ്റാഫ് സെക്രട്ടറി സുനിൽ എ.വി, ബിന്ദു വി.ജെ, ലീഡർമാരായ എലൈൻ, ആഷിൻ ബെനഡിക്ട് എന്നിവർ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്