ആരോഗ്യ മേഖലക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ആരോഗ്യ മേഖലക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 97കോടി 35 ലക്ഷം രൂപ വരവും 97 കോടി 14 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബ്ജറ്റാണ് അവതരിപ്പിച്ചത്. കനിവ് ക്യാന്‍സര്‍ ഹോം കെയര്‍, സഞ്ചരിക്കുന്ന ആതുരാലയം, ഡയാലിസിസ് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി. എന്നിവയ്ക്ക് 1 കോടി 41 ലക്ഷം രൂപ നീക്കിവെച്ചു. ഭവന നിര്‍മാണത്തിന് 3 കോടി 40 ലക്ഷം രൂപ, ക്ഷീരമേഖലയ്ക്ക് 98 ലക്ഷംരൂപ, നെല്‍കൃഷി പ്രോല്‍സാഹനത്തിന് 45 ലക്ഷം രൂപ സാമൂഹ്യക്ഷേമത്തിന് 1 കോടി 30 ലക്ഷം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 17 ലക്ഷം എന്നിവയും വകയിരുത്തി. വനിതാ ക്ഷേമത്തിന് 98 ലക്ഷം രൂപയും കുടിവെള്ള ശുചിത്വ പദ്ധതിയ്ക്ക് 57ലക്ഷം രൂപയും നീക്കിവെച്ചു. പഴശ്ശിരക്തസാക്ഷി ദിനം, ഗദ്ദിക കലാകാരനും ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന പി.കെ. കാളന്റെ സ്മൃതിദിനം എന്നിവ ബന്ധപ്പെടുത്തി നവംബര്‍ മാസത്തില്‍ മാനന്തവാടി ഫെസ്റ്റ് സംഘടിപ്പിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ.കെ ജയഭാരതി അവതരിപ്പിച്ചു. ബജറ്റ് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി. വിജോള്‍, പി. കല്യാണി, സല്‍മ മോയിന്‍, മെമ്പര്‍മാരായ, പി.ചന്ദ്രന്‍, പി.കെ. അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, അബ്ദുള്‍ അസീസ്, രമ്യാതാരേഷ്, ജോയ്സി ഷാജു, വി ബാലന്‍, ബി.എം വിമല, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.പി ബാലചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങളായ പി.ജെ ആന്റണി, കെ.എം അബ്ദുള്ള, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *