ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24, 25 തിയതികളിൽ മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന ജാത്തിരെ ജൈവവൈവിധ്യ പ്രദർശന- വിപണന മേളയുടെയും കാലാവസ്ഥ ഉച്ചകോടിയുടെയും പന്തൽ കാൽനാട്ടുകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉഷാതമ്പി, സീതാവിജയൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, ത്രിതല പഞ്ചായത്ത് ഭാരവാഹികളായ കെ.വിജയൻ, ബിന്ദു പ്രകാശ്, മീനാക്ഷി രാമൻ, സിന്ധു ശ്രീധർ, അമൽ ജോയ്, ടി. പി .ഷിജു, നാസർ പാലക്ക മൂല, പി.വേണുഗോപാൽ, ശാന്തി സുനിൽ, ബിന്ദു, ലിസി, ജിഷ്ണു, ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ടി.സി. ജോസഫ്, ജില്ലാ ജൈവവിധ്യ പരിപാലന കോർഡിനേറ്റർ ഷൈൻ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







