സംസ്ഥാന സാക്ഷരതാ മിഷൻ്റെ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍ പരിശീലനം നൽകുന്നു. ഡയറ്റിന്റെ സഹകരണത്തോടെ ഫെബ്രുവരി 19, 20 തീയതികളില്‍ ബത്തേരിയില്‍ പരിശീലനം നടക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പരിശീലനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷയാവുന്ന പരിപാടിയില്‍ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്