സ്മാര്‍ട്ടാകാന്‍ ഹരിതകര്‍മ്മസേന; ത്രിദിന പരിശീലനം നടത്തി

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിച്ചു. ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിശീലനം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ള്യു.എം.പി ജില്ലാ സോഷ്യല്‍ എക്സ്പേര്‍ട്ട് ഡോ സൂരജ് പദ്ധതി വിശദീകരണം നടത്തി. കിലയുടെ റിസോഴ്സ് പേഴ്സണ്‍മാരായ പി.എ തോമസ്, പി.സി ജോസഫ്, ജുബൈര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ സജീവ്, കെ.സി ഷീബ, എ.എസ് ഹാരിസ് എന്നിവര്‍ ക്ലാസെടുത്തു. മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്‌ക്കരണം, ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍, മാലിന്യ പരിപാലന നിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, മികച്ച ആശയവിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസ്സും ഉറപ്പു വരുത്തല്‍, ഹരിത മിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ത്രിദിന പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇനി മുതല്‍ ഒരു മണി വരെയല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്.

ബിസിസിഐ നല്‍കിയ പാരിതോഷികം വീതിച്ചെടുക്കും; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഭിക്കുക ആറ് കോടി

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ബിസിസിഐ. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ

മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ചുമതലയേറ്റു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചുമതലയേറ്റു. ചെയർപെഴ്സൺ അഡ്വ ബബിത.ജി, കെ.ടി ബാലകൃഷ്ണൻ , സി.സഹദേവൻ, പി.വി.രാമചന്ദ്രൻ , ഗീരിഷ് എന്നിവർ സംസാരിച്ചു. Facebook Twitter WhatsApp

അമ്മമാർക്ക് ശ്രേയസിന്റെ സ്നേഹാദരം.

ചീരാൽ യൂണിറ്റിലെ ശാന്തി പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സപ്തതിയുടെ നിറവിലെത്തിയ സംഘ അംഗങ്ങളുടെ അമ്മമാരെ ആദരിച്ചു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ

ദർഘാസ് ക്ഷണിച്ചു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാന്റീൻ ആരംഭിക്കാൻ താത്പര്യമുള്ള വ്യക്തികൾ/ കുടുംബശ്രീ യൂണിറ്റുകൾ/ സ്ഥാപനങ്ങൾ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 17 ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോൺ- 04936 270604, 7736919799 Facebook

എവിടെയെങ്കിലും ഒന്ന് ഉറച്ച് നില്‍ക്കെന്‍റെ പൊന്നേ; ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, യുഎസിന്റെ വെനസ്വേലയ്‌ക്കെതിരിയുളള നടപടി ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഇറാന്‍-ഇസ്രയേല്‍ , യുഎസ് യുദ്ധം സ്വര്‍ണവിലയെ സ്വാധീനിച്ചത് മറ്റൊരു വിധത്തിലാണ്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സ്വര്‍ണത്തിന്റെയും വെളളിയുടെയും വില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.