മാനന്തവാടി: കർണ്ണാടകയിൽവെച്ച് നടന്ന ബൈക്ക് അപകടത്തിൽ
യുവാവ് മരിച്ചു. എടവക പുതിയിടം കുന്ന് സ്വദേശി അജീഷ് (43) ആണ് മരിച്ചത്. അജീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമി കമായി ലഭ്യമായ വിവരം. തലക്ക് ഗുരുതര പരിക്കേറ്റ അജീഷിനെ ആദ്യം അന്തർസന്തയിലെ ആശുപത്രിയിൽ പ്രാഥമിക ചികിൽത്സ നൽകിയ ശേഷം വിദഗ്‌ധ ചികിത്സാർത്ഥം മൈസൂർ ആശുപത്രി യിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്