വയനാട്ടുകാർക്കും ജീവിക്കണം, കഴിവുകെട്ട
വനം മന്ത്രി രാജിവെക്കുക , കാടും നാടും വേർതിരിക്കു ക, വയനാട്ടിലെ വന്യ ജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നാലുമണിക്ക്
മാനന്തവാടി ടൗണിൽ പ്രൊട്ടസ്റ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ അറിയിച്ചു. തുടർച്ചയായി പ്രതിരോധ പ്രവർത്തനങ്ങളിൽ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന വീഴ്ചകളാണ് വയനാട് ജില്ലയിൽ ഇത്തരത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് കാരണമാവുന്നത്. കാട്ടാന,
കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളാൽ പൊറുതി മുട്ടിയ വയനാട് പ്രദേശം മുഖ്യമന്ത്രി സന്ദർശിക്കുക, വനം മന്ത്രിയും വനം വകുപ്പും നിസംഗത വെടിയുക, ജില്ല യിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വന്യമൃഗങ്ങളാൽ നശിപ്പിക്കപ്പെടുന്ന കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, നഷ്ടപരിഹാര തുക വർ ദ്ധിപ്പിക്കുക, പിടികൂടി കാട്ടിൽ വിടുന്ന കാട്ടാനകളുടെ സഞ്ചാരപഥം നിരീക്ഷി.ക്കാനുള്ള സംവിധാനം
കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച്.

എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.