സംഗമത്തിൽ മികച്ച ദൃശ്യമാധ്യമ ഡോക്കുമെറ്ററിക്കുള്ള അവാർഡ് മിൽമ സംസ്ഥാന ചെയർമാൻ കെ. എസ് മണിയിൽ നിന്നും വയനാട് വിഷൻ സബ് എഡിറ്റർ അരുൺ കുമാർ ഏറ്റുവാങ്ങി.
അണക്കര സെൻ്റ് തോമസ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പീരുമേട് എം.എൽ. എ വാഴൂർ സോമൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പശുകർഷകർക്ക് പലിശ രഹിത വായ്പ നല്ക്കും
കിടാരി പാർക്കുകൾ എല്ലാ ജില്ലയിലും നല്കി ഏറ്റവും നല്ല പശുക്കളായി കേരളത്തിൽ വളർത്താൻ നല്കുന്നു,1962 നമ്പരിൽ വിളിച്ചാൽ വീട്ടുമുറ്റ പദ്ധതി,
ക്ഷീരലയം പദ്ധതി തേയില തോട്ടം തൊഴിലാളികൾക്ക് ഷെഡ് നല്കാനുള്ള പദ്ധതി, അതിഭരിദ്രരെ സഹായിക്കാൻ 95000/ രൂപ സബ്സീഡി നല്കി അവർക്ക് പശുക്കളെ വിതരണം ചെയ്യും, തുടങ്ങി
ക്ഷീരമേഖല സംരക്ഷിക്കാൻ പുത്തൻ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാനും സർക്കാർ കർഷകർകൊപ്പം ഉണ്ടാവുമെന്നും മന്ത്രി ഉറപ്പ് നല്ലി.