തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചു. പരാതി കിട്ടിയില്ലെന്ന് പറഞ്ഞു. അമ്മയും പരാതി നൽകിയിട്ടില്ല. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി രാജിവെക്കണമെന്ന് പറഞ്ഞ വി ശിവൻകുട്ടി അദ്ദേഹം കള്ളവോട്ട് കൊണ്ട് ജയിച്ചതാണെന്നും ആരോപിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയത് ജനാധിപത്യ രീതിക്ക് ചേർന്നതല്ല. സുരേഷ് ഗോപി വാനരൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. വോട്ടർ പട്ടിക ക്രമക്കേടിൽ അന്വേഷണം നടക്കുകയാണ്. സുരേഷ് ഗോപി രാജിവെച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കണം. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, പക്ഷേ താൻ അത് ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

ട്യൂട്ടര്‍ നിയമനം
ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍