ലാപ്‌ടോപ് വാങ്ങാന്‍ പണമില്ല; പ്ലസ് ടുവിന് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ഹൈദരാബാദ്: ലാപ് ടോപ് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്ലസ് ടു പരീക്ഷക്ക് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ ഐശ്വര്യ റെഡ്ഡിയാണ് ജീവനൊടുക്കിയത്. തെലങ്കാനയിലാണ് സംഭവം. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മോട്ടോര്‍ബൈക്ക് മെക്കാനിക്കാണ് പിതാവ്. ഏറെ ദിവസമായി ലാപ്‌ടോപ് വാങ്ങാന്‍ പണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോളേജ് അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് പെണ്‍കുട്ടി ദില്ലിയില്‍ നിന്ന് വീട്ടിലെത്തിയത്. പിന്നീട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ചുപോകാനായില്ല. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ലാപ്‌ടോപ് വേണമെന്നും ഒക്ടോബറിലാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കുറച്ച് ദിവസം കാത്തിരിക്കാന്‍ പെണ്‍കുട്ടിയോട് അച്ഛന്‍ പറഞ്ഞു. പിന്നീട് ലാപ്‌ടോപ്പിനെക്കുറിച്ച് പെണ്‍കുട്ടി സംസാരിച്ചില്ല. കഴിഞ്ഞ ദിവസം സ്വന്തം മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്റെ വിദ്യാഭ്യാസം അവര്‍ക്ക് ബാധ്യതയാണെന്നും പെണ്‍കുട്ടി എഴുതി വെച്ചിരുന്നു. പഠിക്കാതെ ജീവിക്കാനാകില്ല. ഒരു വര്‍ഷത്തേക്കെങ്കിലും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പിന് ശ്രമിക്കണമെന്നും പെണ്‍കുട്ടി എഴുതിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മകള്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പായ 1.2 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഐഎഎസ് ആയിരുന്നു മകളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

കോളേജില്‍ ആരുമായും വിദ്യാര്‍ത്ഥിനി സഹായത്തിന് ബന്ധപ്പെട്ടിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ സുമന്‍ ശര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. പിന്നാക്ക അവസ്ഥയില്‍ നിന്ന് വരുന്ന കുട്ടികളുടെ കാര്യത്തില്‍ കോളേജ് അധികൃതര്‍ ശ്രദ്ധ പുലര്‍ത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് കൃത്യമായി പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അധ്യാപകരും പറഞ്ഞു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.