ടി സിദ്ധീഖ് എം.എല്‍.എയുടെആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ പുഴംകുനി റോഡ് പ്രവൃത്തിക്ക് പതിനൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ച് ഭരണാനുമതിയായി.

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ
കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.