ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇന്‍ഡ്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആസ്പയര്‍ പദ്ധതി നടപ്പിലാക്കുന്നു.
അക്ഷയ സസ്റ്റൈനബിള്‍ പാര്‍ട്ട്‌നര്‍ഷിപ്പ് വിത്ത് ഐ.പി.പി.ബി ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് പദ്ധതി ആസ്പയറിന്റെ ജില്ലാതല പ്രഖ്യാപനം പോസ്റ്റര്‍ പ്രകാശനം ചെയ്ത് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മാനേജര്‍ നിയ ലിസ് ജോസ്, ഐ.പി.പി.ബി മാനേജര്‍ എം.രൂപേഷ്, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ്.നിവേദ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം