പൾസ് പോളിയോ ഇമ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 58,659 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി. 99.36 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ കൈവരിച്ചത്. പോളിയോ ദിനത്തിൽ വാക്സിൻ നൽകാൻ കഴിയാത്തവർക്ക് സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് പോളിയോ വാക്സിൻ നൽകി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാള്‍, ബാസാര്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലും പോളിയോ ബൂത്തുകള്‍ ഒരുക്കിയിരുന്നു.
1694 വൊളണ്ടിയര്‍മാർ, 56 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 2033 പേരാണ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചത്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







