അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍, ആയുഷ് ഹോമിയോപ്പതി വകുപ്പ്, ജില്ലാ ഹോമിയോ ആശുപത്രി തൈറോയിഡ് ക്ലിനിക്, സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബ് എന്നിവര്‍ സംയുക്തമായി സ്ത്രീകള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പും തൈറോയ്ഡ് രോഗ ബോധവത്ക്കരണവും സംഘടിപ്പിക്കും. മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ സുല്‍ത്താന്‍ ബത്തേരി – മൈസൂര്‍ റോഡിലെ തിരുനെല്ലി റോട്ടറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിളര്‍ച്ച, തൈറോയ്ഡ് രോഗരക്തപരിശോധനകളും ഉണ്ടായിരിക്കും. ഫോണ്‍: 7034543165, 9645383811.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്