എൻഎബിഎച്ച് അംഗീകാര നിറവിൽ ബത്തേരി നഗരസഭ

ബത്തേരി : അടിസ്ഥാന സൗകര്യവികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുവിമുക്തമായ അന്തരീക്ഷം തുടങ്ങിയ മേഖലകൾ പരിശോധിച്ച് ദേശീയ ആരോഗ്യ മിഷന്റെ NABH അംഗീകാരം ബത്തേരി ഹോമിയോ ക്ലിനിക്കിന് ലഭ്യമായതായി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാമില ജുനൈസ് അറിയിച്ചു.
അലോപ്പതി മേഖലയിൽ ഇ. ഹെൽത്ത് സംവിധാനം ഉള്ളതു പോലെ കഴിഞ്ഞ ഡിസംബർ മുതൽ അഹിംസ് എന്ന പദ്ധതി (ഡിജിറ്റൽ ആരോഗ്യ ഡയറി) കൂടി നടപ്പാക്കി വരുന്നതായി നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കാര്യക്ഷമമായി ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നതിനോടൊപ്പം ദേശീയ തലത്തിൽ NABH അക്രഡിറ്റേഷൻ ലഭിക്കുന്ന വയനാട് ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് സുൽത്താൻ ബത്തേരി.
ജനറൽ ഒ.പി. , അലർജി – ആസ്മ സ്പെഷ്യൽ ഒ പി.,
തൈറോയിഡ് സ്പെഷ്യൽ ക്ലിനിക്ക് , സീതാലയം, സദ്ഗമയ ക്ലിനിക്കുകൾ, സ്പെഷ്യൽ എഡ്യുക്കേറ്റർ, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം, പ്രത്യേക യോഗ പരിശീലനം എന്നീ സേവനങ്ങൾ നിലവിൽ ലഭ്യമാക്കുന്നതായി ഡോ. ബേബി സിനി. എം പറഞ്ഞു.
കേരളത്തെപ്പോലെ തന്നെ എല്ലാ മേഖലയിലും മികവു തെളിയിച്ചുകൊണ്ട് ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്തുന്നതിനായി കഴിഞ്ഞ 3 വർഷമായി ഹാപ്പി ഹാപ്പി ബത്തേരി എന്ന അഭിമാന പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ ഇങ്ങനെ ലഭിക്കുന്ന അംഗീകാരങ്ങൾ പ്രചോദനമാകുന്നതായി നഗരസഭ ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. ഈ അംഗീകാരവും അവിടത്തെ ജീവനക്കാർക്കും നഗരവാസികൾക്കുമായി സമർപ്പിക്കുന്നതായി ടി.കെ.രമേശ് പറഞ്ഞു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.