കൽപ്പറ്റ: മാർച്ച് മാസം അഞ്ചാം തിയതി പിന്നിട്ടിട്ടും ജീവനക്കാരുടെ ശമ്പള വിതരണം പൂർണമാകാത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിലും താലൂക്ക് ഓഫീസുകൾക്കു മുന്നിലും അവകാശ ചങ്ങല തീർത്തു. നിലവിൽ കവർന്നെടുത്ത ആനുകൂല്യങ്ങളൊന്നും തന്നെ പുനസ്ഥാപിക്കാത്ത സർക്കാർ ജോലി ചെയ്ത കൂലി പോലും സമയബന്ധിതമായി നൽകാത്തത് ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അവകാശ ചങ്ങല ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് പറഞ്ഞു.
സമയബന്ധിതമായി ശമ്പളം വിതരണം ചെയ്യുക, കുടിശ്ശിക ക്ഷാമബത്ത വിതരണം ചെയ്യുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ.ഷിബു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ട്രഷറർ കെ.ടി.ഷാജി, ടി.അജിത്ത്കുമാർ, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ലൈജു ചാക്കോ, ഇ.വി.ജയൻ, ബെൻസി ജേക്കബ്, എം. നസീമ, പി.ജെ.ഷിജു, എം.വി. സതീഷ്, കെ. ബിജുല, പി.സി എൽസി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ശരത് ശശിധരൻ, എ.നാജിയ, വി.മുരളി, ടി.കെ. സിദ്ദിഖ്, നിഷ മണ്ണിൽ, പ്രജീഷ്, ജയിംസ്, എൻ.കെ. സഫറുള്ള, വി.വിധു തുടങ്ങിയവർ നേതൃത്വം നൽകി