ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖാദി സ്‌പെഷ്യല്‍ മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ കെട്ടിട സമുച്ഛയത്തില്‍ ആരംഭിച്ചു.
ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ ഗവ: റിബേറ്റ് ലഭിക്കും. മാര്‍ച്ച് 22 വരെയാണ് മേള നടക്കുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മേള ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എം.വിമല, ഖാദി ബോര്‍ഡ് ജില്ല പ്രോജക്ട് ഓഫീസര്‍ പി.സുഭാഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം.അനിത, ഖാദി ബോര്‍ഡ് സ്റ്റാഫ് അംഗങ്ങളായ വി.പി ജിബിന്‍, കെ.കെ ശ്രീബീഷ്, ഒ.കെപുഷ്പ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…
ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്