ഹൈപ്പർ മാർക്കറ്റും വെജിറ്റേറിയൻ റസ്റ്റോറന്റും അടക്കം ഒരു മിനി മാൾ സെറ്റപ്പ്: രണ്ടര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കോഴിക്കോടും, ഒന്നേകാൽ ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കൊല്ലത്തും കല്യാൺ സിൽക്സിന്റെ വമ്പൻ ഷോറൂമുകൾ; ഉദ്ഘാടനം മാർച്ച് 20ന് കോഴിക്കോടും 25ന് കൊല്ലത്തും.

സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാനായി മനസിനൊത്ത ജീവിതപങ്കാളിയെ കണ്ടെത്താം നെസ്റ്റിലൂടെ
പ്രമുഖ വസ്ത്ര റീട്ടെയ്ൽ ശൃംഖലയായ കല്യാൺ സിൽക്‌സിൻ്റെ ഷോറൂമുകളുടെ എണ്ണം 50 ആയി ഉയർത്തും. അടുത്ത വർഷത്തോടെ ഷോറൂമുകളുടെ എണ്ണം 50 ആക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട്ടും കൊല്ലത്തും പുതിയ ഷോറൂമുകൾ ഈ മാസം പ്രവർത്തനമാരംഭിക്കും. ഇതോടെ മൊത്ത ഔട്ട്ലറ്റുകളുടെ എണ്ണം 36 ആയി ഉയരും. കേരളം ആസ്ഥാനമായുള്ള കല്യാൺ സിൽക്‌സ് വൻതോതിലുള്ള വിപുലീകരണത്തിനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പുതുതായി ആരംഭിക്കുന്ന കോഴിക്കോട്, കൊല്ലം ഷോറൂമുകൾക്കായി 250 കോടി രൂപയാണ് കല്യാൺ സിൽക്സ് മുതൽമുടക്കുന്നത്. കല്യാൺ സിൽക്സിന്റെ ഏറ്റവും വലിയ ഷോറൂമാണ് കോഴിക്കോട് മാവൂർ റോഡിൽ വരുന്നത്. ചെറിയ അപ്ലയൻസുകൾ, കോസ്മെറ്റിക് കോർണർ, വെജിറ്റേറിയൻ റസ്റ്ററന്റ്, ടോയ് സ്റ്റോർ എന്നിവയും ഈ ഷോറൂമിലുണ്ടാകും. രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഈ സമുച്ചയത്തിൽ 50,000 ചതുരശ്രയടി വിസ്തീർണത്തിൽ കല്യാൺ ഹൈപ്പർമാർക്കറ്റുമുണ്ടാകും. കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ പൃഥ്വിരാജ് മാർച്ച് 20-ന്

ഷോറൂം ഉദ്ഘാടനം ചെയ്യും
ഏകദേശം 1.25 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കൊല്ലം ഷോറൂം ഒരുങ്ങുന്നത്. കൊല്ലം ചിന്നക്കടയിലുള്ള ഈ സമുച്ചയത്തിൽ 25,000 ചതുതരശ്രയടി വിസ്തൃതിയിൽ ഹൈപ്പർമാർക്കറ്റുമുണ്ടാകും. ഇതിന്റെ ഉദ്ഘാടനം മാർച്ച് 25-ന് പൃഥ്വിരാജ് നിർവഹിക്കും.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.