ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷ ണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്നും അഞ്ചു ലക്ഷം
രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയെ വയനാട് സൈബർ പോലീസ് ജയ്പ്പൂരിൽ ചെന്ന് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ് പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കേരളാ പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻ യുവാവിന് തട്ടിയെടുത്ത ത്തതുക അയച്ചു നൽകി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേ ഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്