വോട്ടവകാശം പൗരാവകാശം എന്ന സന്ദേശവുമായി പുതുവോട്ടര്‍മാര്‍ക്കിടയില്‍ അവബോധം നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ക്വിസ് മത്സരം നടത്തി. സ്വീപ്, നെഹ്‌റു യുവകേന്ദ്ര, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മുട്ടില്‍ ഡബ്ലിയു എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്കായി ക്യാമ്പസുകളിലും യുവതലമുറകളിലും വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതകളും തെരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസ്സും നടന്നു. എ.ഡി.എം കെ.ദേവകി ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.പി.മുഹമ്മദ് ഫരീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്വീപ്പ് നോഡല്‍ ഓഫീസര്‍ പി.യു.സിതാര മുഖ്യപ്രഭാഷണം നടത്തി. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജി, മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ ടി. സരിന്‍കുമാര്‍, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസര്‍ വി.എം.രാജന്‍ , ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എസ്.രാജേഷ് കുമാര്‍ , എന്‍.വൈ. കെ പ്രതിനിധി കെ. അഭിജിത്, മുഹമ്മദ് ഉനൈസ്,ഡെല്‍ന ജോണ്‍ എന്നിവര്‍ സംസാരിച്ചു. നവകേരള മിഷന്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന