പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ പ്രതിഷേധ നൈറ്റ് മാർച്ചും പ്രതിഷേധയോഗവും നടത്തി.മുട്ടിൽ മണ്ഡലം പ്രസിഡന്റ് ബാദുഷ കാര്യമ്പാടി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നൗഫൽ കൊളവയൽ സ്വാഗതം പറഞ്ഞു, യൂത്ത് കോൺഗ്രസ് വയനാട് ജില്ല ജനറൽ സെക്രട്ടറി ബിൻഷാദ് കെ ബഷീർ യോഗം ഉദ്ഘടനം ചെയ്തു, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ഡിന്റോ ജോസ് മുഖ്യ പ്രഭാഷണം നടത്തി,യൂത്ത് കോൺഗ്രസ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനോയ് കുട്ടി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറിമാരായ ലിറാർ പറളിക്കുന്ന്, ശരത് രാജ്, ശ്രീജിത്ത് ഇടപ്പെട്ടി, ഷൈജു മുട്ടിൽ, ഇക്ബാൽ കൊളവയൽ, അരുൺലാൽ എന്നിവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







