പനമരം – പനമരം വില്ലേജ് ഓഫീസിൽ നിന്നും 31/3/2024 ൽ വിരമിക്കുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീ എ പി മോഹനന് പനമരം വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പനമരം വില്ലേജ് ഓഫീസർ ശ്രീ രതീഷ് എം കെ സ്വാഗതം പറഞ്ഞു . ജനകീയ സമിതി അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ശ്രീ സുനിൽകുമാർ ജനകീയ സമിതിയിലെ മറ്റ് അംഗങ്ങളായ ശ്രീമതി വത്സല ടീച്ചർ ,ശ്രീ അബ്ദുൽ അസീസ് , ശ്രീ അബ്ദുൽ അസീം , ശ്രീ.ടി.എം. ഉമ്മർ , ശ്രീ സക്കീർ, ശ്രീ രാജീവ് പി വി എന്നിവരും ആശംസകൾ അർപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സജേഷ് സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







