തെരഞ്ഞെടുപ്പ് ചരിത്രം വിഷയമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം വിഷയമാക്കി കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുൽത്താൻ ബത്തേരി എ ആർ ഒ -018 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പുതുതലമുറയിലെ വോട്ടർമാർക്ക് വോട്ടവകാശം, രാഷ്ട്രീയ സംവിധാനം എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. ക്വിസ് മത്സരം ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. സമ്മതിദാന അവകാശമുള്ള എല്ലാ വിഭാഗക്കാരും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതലമുറയിലെ വോട്ടർമാർക്ക് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്വീപ്പ് ടീമിൻ്റെ പ്രവർത്തനം അഭിനനാർഹമാണെന്നും കളക്ടർ കുട്ടിചേർത്തു. ലോ ഓഫീസർ സി. കെ ഫൈസൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. 17 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ മീനങ്ങാടി സെൻ്റ് ഗ്രിഗേറിയസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിലെ വി ആദർശ്, എ.എസ് അഭിരാം ശങ്കർ എന്നിവർ ഒന്നാം സ്ഥാനം നേടി. ബത്തേരി സെൻ്റ് മേരീസ് കോളേജിലെ ഐറിൻ മേരി സജി, ജസീം എന്നിവർ രണ്ടാം സ്ഥാനവും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ കെ.യു ഹരികൃഷ്ണൻ, അനഘ റജി എന്നിവർ മൂന്നാം സ്ഥാനവും കരസ്തമാക്കി. എഡിഎം കെ ദേവകി, ഡെപ്യൂട്ടി കളക്ടർമാരായ എൻ എം മെഹ്റലി, സി.മുഹമ്മദ് റഫീക്ക്, ഇ.അനിത കുമാരി, സ്വീപ്പ് നോഡൽ ഓഫീസർ പി.യു സിതാര എന്നിവർ സംസാരിച്ചു.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.