മുള്ളൻകൊല്ലി : കബനിഗിരിയിൽ ഉണ്ടായ കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ നാട്ടുകാരും, ക്ഷീരകർഷകരും ചേർന്ന് പ്രതിഷേധ റാലിയും, പൊതുയോഗവും നടത്തി. അഞ്ചാം വാർഡ് മെമ്പർ ചാന്ദിനി പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മുള്ളൻകൊല്ലി ക്ഷീരസംഘം പ്രസിഡന്റ് സനിൽ ജോസ് അധ്യക്ഷത വഹിച്ചു. കബനിഗിരി സെൻ്റ്.മേരിസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. വർഗീസ് മുരിയൻകാവിൽ സീതാമൗണ്ട് ക്ഷീര സംഘം പ്രസിഡന്റ് വി.എസ് മാത്യു , പി.ടി പ്രകാശൻ, സജി കെ പടനിലത്ത്, പത്മകുമാരി, ടോമി ഏറത്ത്, റെന്നി ജോർജ്, മായ , സുധിഷ്ണ, ശിവരാജ്, സുനിൽകുമാർ, മിൽമ സംഘം സെക്രട്ടറി സജി പി.ജെ എന്നിവർ സംസാരിച്ചു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്