ബത്തേരി : ബത്തേരി നഗരസഭ ആരോഗ്യ വിഭാഗം തട്ടുകടകളിൽ പരിശോധന നടത്തി.പഴകിയ എണ്ണ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം, വൃത്തിഹീനമായ സാഹചര്യം എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്.പട്ടണത്തിൽ പ്രവർത്തിച്ചു വരുന്ന 14 തട്ടുകടകളിൽ പരിശോധന നടത്തി.പരിശോധനയിൽ നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ തട്ടുകടകളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഇതു പൂർണമായും ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി.കൂടാതെ പാകം ചെയ്ത ആഹാര സാധനങ്ങൾ മൂടിയില്ലാതെ വെക്കുന്നതും ശ്രദ്ധയിൽ പെട്ടു.ഇതു സംബന്ധിച്ചു കർശനമായ താക്കീതു നൽകി. നിശ്ചിത ഇടവേളകളിൽ നഗരത്തിലെ തട്ടുകടകളിൽ തുടർപരിശോധന നടത്തുന്നതാണ് .കൂടാതെ മലിന ജലം പൊതു ഒടയിലേക്കു ഒഴുക്കി വിടുന്ന തട്ടുകടകളുടെ വിവരം ശേഖരിച്ചു, ഇതു സംബന്ധിച്ചു പിഴ ചുമത്തി നടപടി സ്വീകരിക്കുന്നതാണ്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍