പ്രവാസികള്‍ക്ക് സന്തോഷം; നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ, തീയതി പ്രഖ്യാപിച്ചു

മനാമ: പുതിയ വിമാന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്‍ഡിഗോയുടെ ബഹ്റൈന്‍-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. ബഹ്‌റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തിരികെ കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തും.

അതേസമയം വേനല്‍ക്കാലക്കാല അവധി സീസണില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.

പ്രധാനമായും അബുദാബി, റാസല്‍ഖൈമ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പുതിയ സര്‍വീസുകള്‍ വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാണ്. ദുബൈയിലേക്ക് നാല് വിമാനസര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികമായി തുടങ്ങുന്നത്. ഇതോടെ ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 84 ആകും. അബുദാബി റൂട്ടില്‍ ആഴ്ചയില്‍ 43 സര്‍വീസുകളുമാകും. 14 സര്‍വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. എല്ലാ ആഴ്ചയിലും ആറ് വിമാനങ്ങളാണ് റാസല്‍ഖൈമ റൂട്ടില്‍ പുതിയതായി ഉള്‍പ്പെടുത്തുക. ഇതോടെ ഈ സെക്ടറില്‍ ആഴ്ചയില്‍ ആകെ എട്ട് വിമാന സര്‍വീസുകള്‍ ഉണ്ടാകും.

ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിരവധി സ്കൂളുകള്‍ക്ക് വേനല്‍ക്കാല അവധി ആയിരിക്കും. ഇതോടെ വിദേശത്തേക്കും നാട്ടിലേക്കുമുള്ള പ്രവാസി കുടുംബങ്ങളുടെ യാത്രകളും വര്‍ധിക്കും. അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ യുഎഇയും സന്ദര്‍ശിക്കും. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി താമസക്കാരും സ്ഥിരം യാത്രക്കാരും കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ അഭിപ്രായപ്പെട്ടു.

പശു പരിപാലന പരിശീലനം

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ,

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.