കൽപ്പറ്റ :സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മറ്റി ഇഫ്താർ സംഗമം നടത്തി. കൽപ്പറ്റ ഗ്രീൻഗേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ സാമൂഹിക സാംസ്കാരീക സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. സംസ്ഥാന വൈ: പ്രസിഡൻ്റ് അബ്ദുൽ ഹമീദ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായ മുസ്ഥഫ പാലേരി, ജമീല വയനാട് സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വക്കറ്റ് അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ സ്വാഗതവും ട്രഷറർ മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







