ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് ഏപ്രില്‍ 8 ന് വൈകിട്ട് 4.30 ന് സിവില്‍ സ്റ്റേഷനിലെ റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നൽകുന്നു. പരിശീലനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.