തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ 2 – 4 °C വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി വരെ ഉയരാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം. കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 37 വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. മുന്നറിയിപ്പുള്ള ജില്ലകളിൽ അടുത്ത നാല് ദിവസം ചൂടും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്