തരുവണ: തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർക്ക് പരി ക്കേറ്റു. വാകേരി ചേമ്പുംകൊല്ലി സ്വദേശികളായ വിനു (47), ഷിജു (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചു. ഇന്നുച്ചയോടെയായിരുന്നു സംഭവം.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.