മേടപുലരിയില്‍ വിഷുക്കണി ദര്‍ശ്ശനത്തിനായി വരുന്ന ഭക്തജനങ്ങള്‍ക്ക് പതിവുതെറ്റാതെ ഇത്തവണയും വേറിട്ട രീതിയില്‍ കൈനീമൊരുക്കിയിരിക്കുകയാണ് കമ്പളക്കാട് അമ്പലക്കുന്ന് മാനഞ്ചേരി മഹാദേവ ക്ഷേത്രം ഭാരവാഹികള്‍. ഇത്തവണ മഹാദേവന്റെ ചിത്രമുള്ള നൂറുകണക്കിന് മണിപേഴ്സാണ് ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഇതുപോലെ വ്യത്യസ്ഥമായ രീതിയില്‍ ഇവിടെ വിഷുകൈനീട്ടമൊരുക്കിയിട്ടുണ്ട്.
തിരുനെല്ലി ഇല്ലം ഈശ്വര പ്രകാശ് മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകള്‍ എല്ലാം നടക്കുന്നത്. പുലര്‍ച്ചെ 5.30 മുതല്‍ വിഷുക്കണി ദര്‍ശ്ശനം ആരംഭിക്കുന്നത്. എല്ലാതവണത്തെപോലെയും ഇത്തവണയും വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന പ്രവാഹമുണ്ടാവും എന്നുതന്നെയാണ് പ്രതീക്ഷ എന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.