എപ്പോ വേണമെങ്കിലും ചെക്കിങ് ചെയ്യാം പക്ഷേ ചെക്ക് ഔട്ട് ഉച്ചയ്ക്ക് 12 മണിക്ക്: ഹോട്ടലുകൾ ഈ നിബന്ധന വെക്കുന്നതിന് കാരണമറിയുമോ?

വേനലവധി ആയതിനാല്‍ പലരും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം യാത്രകള്‍ പോകുന്ന സമയമാണ്. ദൂര യാത്രകള്‍ക്ക് പോകുമ്ബോള്‍ ഭൂരിഭാഗം ആളുകളും ഹോട്ടലുകളിലോ ഹോം സ്‌റ്റേകളിലോ മുറികള്‍ മുന്‍കൂട്ടിയോ അല്ലെങ്കില്‍ നേരിട്ടെത്തിയോ ബുക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍, ചെക്ക് ഇന്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാമെങ്കിലും ചെക്ക് ഔട്ട് ഉച്ചയ്ക്ക് 12 മണിയ്ക്ക് ചെയ്യണമെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ചെക്ക് ഇന്‍ സമയം സംബന്ധിച്ച്‌ ഹോട്ടലുകള്‍ക്ക് നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല, എന്നാല്‍ ചെക്ക് ഔട്ട് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മിക്കയിടങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. നിങ്ങള്‍ വൈകുന്നേരമോ അല്ലെങ്കില്‍ രാത്രിയോ ആണ് മുറി എടുക്കുന്നതെങ്കിലും അടുത്ത ദിവസം ഉച്ചവരെ മാത്രമേ നിങ്ങള്‍ക്ക് ആ മുറി ഉപയോഗിക്കാന്‍ സാധിക്കൂ. ചുരുക്കി പറഞ്ഞാല്‍, വലുതോ ചെറുതോ ആയ ഹോട്ടലുകള്‍ 24 മണിക്കൂര്‍ മുഴുവന്‍ വാടക ഈടാക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് 24 മണിക്കൂറും മുറി ലഭിക്കുന്നില്ല. ഇതിന് പ്രധാനമായും 3 കാരണങ്ങളാണുള്ളത്.

ആദ്യത്തെ കാരണം: ഹോട്ടലുകള്‍ അവരുടെ ചെക്ക് ഔട്ട് സമയം 12 മണിയായി നിശ്ചയിക്കുന്നതിന് കാരണങ്ങളുണ്ട്. മുറികള്‍ വൃത്തിയാക്കുക, ബെഡ് ഷീറ്റുകള്‍ നീക്കം ചെയ്യുക, പുതിയത് സജ്ജീകരിക്കുക തുടങ്ങിയ തയ്യാറെടുപ്പുകള്‍ക്ക് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സമയം ലഭിക്കുന്നു എന്നതാണ് ഇതിന് ഏറ്റവും പ്രധാന കാരണം. എന്നാല്‍, ചെക്ക് ഔട്ട് വൈകിയാല്‍ ഈ തയ്യാറെടുപ്പിന് മതിയായ സമയം ലഭിക്കില്ല.

രണ്ടാമത്തെ കാരണം: ചെക്ക് ഔട്ട് ഉച്ചയ്ക്ക് ആയതിനാല്‍ തന്നെ ഗസ്റ്റുകള്‍ക്ക് വേഗത്തില്‍ ഉറക്കം ഉണര്‍ന്ന് എഴുന്നേറ്റ് ഒരുങ്ങാന്‍ ആവശ്യമായ സമയം ലഭിക്കും. അവരുടെ സൗകര്യം കണക്കിലെടുത്താല്‍ ചെക്ക് ഔട്ട് സമയം രാവിലെ 9നോ 10നോ അല്ല, ഉച്ചയ്ക്ക് 12നാണ്. ഇത് ഗസ്റ്റുകള്‍ക്ക് വേഗത്തില്‍ തയ്യാറാകാനുള്ള സമയം നല്‍കുന്നു. മറ്റ് ഗസ്റ്റുകള്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല.

മൂന്നാമത്തെ കാരണം: ഹോട്ടലുകള്‍ ചെക്ക് ഔട്ട് സമയം 12ന് നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു കാരണം ചെക്ക് ഔട്ട് വൈകുകയാണെങ്കില്‍ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹോട്ടലുകള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതായി വരും. മുഴുവന്‍ ജോലിയും ഒരു ജീവനക്കാരനെ ഏല്‍പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ ബഡ്ജറ്റ് കൂടും. അത്തരമൊരു സാഹചര്യത്തില്‍ 12 മണിയാണ് ശരിയായ സമയമായി വിലയിരുത്തപ്പെടുന്നത്. യാത്ര ചെയ്യുമ്ബോഴോ ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുമ്ബോഴോ അതിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കില്‍ നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാകും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.