‘വോട്ടറിവ്’;ഓണ്‍ലൈന്‍ ക്വിസ് ഏപ്രില്‍ 15 മുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘വോട്ടറിവ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗൂഗിള്‍ ഫോം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വോട്ടര്‍മാരെ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക, പൊതുജനങ്ങളെ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സന്നദ്ധരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ഏപ്രില്‍ 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയത്ത് ‘വോട്ടറിവി’ന്റെ ഭാഗമാകാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും അനുമോദനപത്രവും നല്‍കും. ഗൂഗിള്‍ ഫോം ലിങ്ക് ഏപ്രില്‍ 15 ന് ജില്ലാ കളക്ടറുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ (ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ചാനല്‍) ലഭ്യമാകും.

വാട്‌സ്ആപ്പ് ലിങ്ക് :
https://whatsapp.com/channel/0029Va4qfwI89inYbKT4vK1G

ഫേസ്ബുക് ലിങ്ക് :
https://www.facebook.com/wayanadWE

ഇന്‍സ്റ്റഗ്രാം ലിങ്ക് :
https://www.instagram.com/collectorwayanad?igsh=MXM1Mm9lYTl2Z2Qweg==

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.