ഫുട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം; ആകർഷകമായ കരിയർ പടുത്തുയർത്താം; അഡ്മിഷൻ എങ്ങനെ നേടാം?

വസ്ത്രം വാങ്ങുന്നതുപോലെയാണ് ചെരിപ്പുവാങ്ങുന്നതും. ചെരിപ്പിന്റെ ഡിസൈൻ, നിറം, വലിപ്പം ഉള്‍പ്പെടെ എല്ലാം ശ്രദ്ധിച്ചാണ്, ഇഷ്ടപ്പെട്ടാണ് വാങ്ങുക. വസ്ത്രവിപണിപോലെയാണ് ചെരിപ്പിന്റെ വിപണിയും. ഇത് അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഈ മേഖലയില്‍ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക്, അഭിരുചിയും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള കഴിവുമുണ്ടെങ്കില്‍ ഫുട്വേർ ഡിസൈൻ ആൻഡ് ഡിവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടി (എഫ്.ഡി.ഡി.ഐ.)ല്‍ ചേരാം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള സ്ഥാപനമാണിത്.

ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ക്ലാസ് റൂം പഠനങ്ങള്‍ക്കപ്പുറം വ്യവസായമേഖലയുമായി ചേർന്നുള്ള ഇന്റേണ്‍ഷിപ്പ്, ഇൻഡസ്ട്രിയല്‍ വിസിറ്റ് ഉള്‍പ്പെടെയുള്ളവ കോഴ്സിന്റെ ഭാഗമാണ്. ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയശേഷി ആവശ്യമാണ്. കാംപസുകള്‍: നോയിഡ, ഫർസത്ഗൻജ് , ചണ്ഡീഗഢ്, അങ്കലേശ്വർ, ഗുണ, ചെന്നൈ, പട്ന, ഹൈദരാബാദ്, കൊല്‍ക്കത്ത, റോഹ്ത്തക്, ചിന്ദ്വാര, ജോധ്പുർ

യു.ജി. പ്രോഗ്രാമുകൾ: ബി.ഡിസ്. ഫുട്ട്വേർ ഡിസൈൻ ആൻഡ് െപ്രാഡക്ഷൻ (എഫ്.ഡി.പി.)

ബി.ഡിസ്. ഫാഷൻ ഡിസൈൻ (എഫ്.ഡി.)

ബി.ഡിസ്. ലെഥർ, ലൈഫ് സ്റ്റൈല്‍ ആൻഡ് പ്രോഡക്‌ട് ഡിസൈൻ (എല്‍.എല്‍.പി.ഡി.)

ബി.ബി.എ.-റീട്ടെയില്‍ ആൻഡ് ഫാഷൻ മർക്കൻഡൈസ് (ആർ.എഫ്.എം.)

യോഗ്യത: ബിരുദകോഴ്സുകള്‍ക്ക് അംഗീകൃത ബോർഡില്‍നിന്നുള്ള ഏതെങ്കിലും സ്ട്രീമിലെ 10+2 പഠനം. എ.ഐ.സി.ടി.ഇ. അംഗീകരമുള്ള പത്താം ക്ലാസിനുശേഷമുള്ള മൂന്നുവർഷ ഡിപ്ലോമ. കുറഞ്ഞത് അഞ്ചുവിഷയങ്ങള്‍ പഠിച്ചുള്ള നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ നടത്തുന്ന സ്കൂള്‍ പരീക്ഷ. എട്ട് സെമസ്റ്ററുകളിലായി നാലുവർഷമാണ് പഠനം. ആദ്യവർഷം ഡിസൈൻ, ഡിസൈൻ പ്രിൻസിപ്പല്‍ ഉള്‍പ്പെടെ വിവിധ മേഖലകളെക്കുറിച്ചുള്ള പഠനം. ഐ.ഐ.ടി. ഡല്‍ഹിയില്‍നിന്നുള്ള വിദഗ്ധർ ഉള്‍പ്പെടുന്ന സംഘമാണ് കരിക്കുലം തയ്യാറാക്കിയത്.

ഫുട്വേർ ഡിസൈനർ, പ്രോഡക്‌ട് ഡിവലപ്പർ, സ്റ്റൈലിസ്റ്റ്, മാനേജർ-പ്രൊഡക്ഷൻ പ്ലാനിങ് ഉള്‍പ്പെടെ വിവിധ മേഖലയില്‍ ജോലി അവസരങ്ങളുണ്ട്. ഫാഷൻ മേഖലയുമായി ബന്ധപ്പെട്ട അറിവ് നേടുന്നതിനൊപ്പം സ്വന്തമായ അഭിരുചിയിലൂടെ സ്റ്റൈല്‍, വിപണി എന്നിവയെക്കുറിച്ച്‌ മനസ്സിലാക്കുകയും ചെയ്യുന്നു.

പി.ജി. പ്രോഗ്രാമുകൾ:

എം.ഡിഎസ്.-ഫുട്ട്വേർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ (എഫ്.ഡി.പി.).

എം.ഡിസ്.-ഫാഷൻ ഡിസൈൻ (എഫ്.ഡി.)

എം.ബി.എ. (റീെട്ടയില്‍ ആൻഡ് ഫാഷൻ മർക്കൻഡൈസ് (ആർ.എഫ്.എം.)

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. എഫ്.ഡി.പി.യില്‍ ഡിസൈൻ അടിസ്ഥാന വിവരങ്ങള്‍ അറിയാത്തവർക്കായി രണ്ടോ മൂന്നോ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രിഡ്ജ് കോഴ്സുകളുണ്ട്.ഗവേഷണാധിഷ്ഠിത പഠനത്തിലൂടെ രാജ്യാന്തര വ്യവസായമേഖലയില്‍ ലെതർ, ലെതർ ഇതര ഫുട്വേർ-ഫുട്വേർ റീെട്ടയില്‍ അനുബന്ധ മേഖലയില്‍ മികച്ച ഉദ്യോഗാർഥികളെ വാർത്തെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രോഡക്‌ട് ഡിസൈനർമാരായും ടെക്നോ-മാനേജ്മെന്റ് പ്രൊഫഷണലുകളായും കരിയർ രൂപപ്പെടുത്താം. ഡിസൈൻ, സാങ്കേതികവിദ്യ മേഖലയില്‍ രാജ്യത്തും പുറത്തും ജോലി അവസരമുണ്ട്.

വ്യവസായമേഖലയുമായി ചേർന്ന് നൈപുണ്യ അധിഷ്ഠിത പഠനത്തില്‍ ഊന്നല്‍നല്‍കുന്നു. സമകാലിക ആഗോള ഫാഷൻ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് നാല് സെമസ്റ്ററുകളിലായി രണ്ടുവർഷം പഠനം.പ്രവേശനംഓള്‍ ഇന്ത്യ സെലക്ഷൻ ടെസ്റ്റ് (എ.ഐ.എസ്.ടി.) 2024 വഴിയാണ് പ്രവേശനം. കൂടാതെ ദേശീയ പ്രവേശനപരീക്ഷകളിലെ സാധുവായ സ്കോർ ഉണ്ടെങ്കില്‍ യു.ജി., പി.ജി. പ്രവേശനത്തിന് പരിഗണിക്കും. മേയ് 15-നുമുമ്ബ് രേഖകള്‍ സമർപ്പിക്കണം. ഇവർ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കണം. എ.ഐ.എസ്.ടി. അഭിമുഖീകരിക്കേണ്ടതില്ല.

ഓർമിക്കാൻ: അവസാനതീയതി ഏപ്രില്‍ 20 (ലേറ്റ് ഫീയോടെ ഏപ്രില്‍ 30 വരെ). വിവരങ്ങള്‍ക്ക്: http://www.fddiindia.com. ഫോൺ:9354491833, 9205556336, 9205556337 (വാട്സാപ്പ്)

പശു പരിപാലന പരിശീലനം

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ,

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.